
............................................പറക്കല്‍....................................................
നേരം വെളുത്തു ഒരു ഇരമ്പല്‍ കേട്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു , ഒരു വിമാനം പോയതാണ് ! എഴുന്നേറ്റു ചായ കുടിക്കുമ്പോള്‍ പറക്കുന്ന പക്ഷികളിലയിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍
എങ്ങനയും ഒന്ന് പറക്കണം വിമാനത്തിലല്ല ചിറകുകളോടെ , അങ്ങനെ ഒരു പറവയെ പോലെ പറക്കണം
ഞാന്‍ അന്നുമുതല്‍ തുടങ്ങി ഒരു പരിശ്രമം രണ്ടു ചിറകുകള്‍ തയാറാക്കാന്‍ ....
മാസങ്ങള്‍ കഴിഞ്ഞു ചിറകുകള്‍ റെഡിയായി ... ഇനി പറന്നാല്‍ മതി
സ്കൂള്‍ വിട്ടു വന്ന ഉടനെ തന്നെ ഞാന്‍ ചിറകുകളുമായി മല കയറി മുകളില്‍ നിന്ന് താഴേക്ക് നോക്കിയപ്പോള്‍ തല കറങ്ങി ...
രണ്ടും കല്പിച്ചു ഞാന്‍ ചാടി
................
എടാ ഒന്ന് എഴുന്നെക്കെടാ എന്ത് ഉറക്കമാ ഇത് ...
എല്ലാം ഒരു സ്വപ്നമായിരുന്നു ...
വീണ്ടും ഒരിരമ്പല്‍ കൂടെ ഒരു ഇളിഭ്യ ചിരിയും
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ ഈ കഥ സമകാലിക കഥ എന്ന മാസികയില്‍ പ്രസിദ്ധികരിച്ചു
ആദ്യമായും ... അവസാനമായും !